പുതുനഗരം: പട്ടഞ്ചേരി ചേന്തോണി പരേതനായ രാധാകൃഷ്ണന്റെ മകൾ അതുല്യയെ (17) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വണ്ടിത്താവളം കെ.കെ.എം.എച്ച്. സ്കൂൾ പ്ലസ് ടു സയൻസ് വിദ്യാർഥിയാണ്. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: സിന്ധു. സഹോദരി: അഹല്യ.