ചെർപ്പുളശ്ശേരി: നെല്ലായ മോളൂർ തവളപ്പടിയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കരുമാനാംകുറുശ്ശി പുത്തൻവീട്ടിൽ പുഷ്പരാജന്റെ മകൻ ജിബിൻ (28) ആണ് മരിച്ചത്. ഭാര്യ ശ്രീഷ്മ (25) ഗുരുതര പരിക്കോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചക്ക് 12ന് ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടനെ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല. ഒക്ടോബർ 18നായിരുന്നു ഇവരുടെ വിവാഹം. തൃശൂർ കേച്ചേരിയിലെ ഭാര്യവീട്ടിൽനിന്ന് കരമനാംകുറുശ്ശിയിലെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ജിബിൻ പ്രവാസിയാണ്. മാതാവ്: ഗീത. സഹോദരൻ: ജിഷ്ണു.