ചിറ്റൂർ: ചിറ്റൂർ തത്തമംഗലം നഗരസഭയിലെ മുതുക്കാട് വാർഡ് കൗൺസിലർ ചിറ്റൂർ എ.ഇ.ഒ ഓഫിസിന് എതിർവശം മൂശാലിപറമ്പ് വിദ്യാനഗർ ആരാമം വീട്ടിൽ റോബിൻ ബാബു (46) നിര്യാതനായി. സി.പി.എം ചിറ്റൂർ ലോക്കൽ കമ്മിറ്റിയംഗവും കൊഴിഞ്ഞാമ്പാറ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായിരുന്നു. അസുഖ ബാധിതനായി എറണാകുളത്ത് സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്. പൊതു ദർശനത്തിന് ശേഷം വൈകുന്നേരം അമ്പാട്ടു പാളയം സെന്റ് ആന്റണി ചർച്ചിൽ സംസ്കരിച്ചു. റിട്ട. പ്രധാനാധ്യാപകൻ ആരോഗ്യ സ്വാമിയുടെയും പൊന്നമ്മയുടെയും മകനാണ്. ഭാര്യ: ഹെലൻ (ഐ.ടി.ഐ മലമ്പുഴ). മകൾ: ജീന. സഹോദരങ്ങൾ: റെജീൻ (എ.ഇ.ഒ ഓഫിസ് ചിറ്റൂർ), റീന (പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ് കോഴിപ്പാറ).