മേലാറ്റൂർ: എടപ്പറ്റ രാമൻതിരുത്തിയിലെ പരേതനായ മൂത്താലി കുഞ്ഞലവിയുടെ മകൻ മുഹമ്മദ് എന്ന ബാപ്പുട്ടി മുസ്ലിയാർ (ചെരിപ്പൂർ ഉസ്താദ് -79) നിര്യാതനായി. രാമൻതിരുത്തി മഹല്ല് ഖാദിയാണ്. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: ബുഷ്റ, മുജീബുദ്ദീൻ അൻവരി, റൈഹാനത്ത്, അലി അഹമ്മദ് അൻവരി, സൗദ, റാബിയ. മരുമക്കൾ: മുഹമ്മദ് എന്ന കുഞ്ഞുട്ടി ദാരിമി (മന്തംകുണ്ട്, നെന്മിനി), ഖമറുന്നീസ (അക്കരപ്പുറം), ശറഫുദ്ദീൻ സഖാഫി (തിരുവിഴാംകുന്ന്), കൗലത്ത് (മുള്ള്യാകുർശ്ശി), ഹംസ ഫൈസി (കാപ്പ്), അബൂബക്കർ അൻവരി (കാപ്പ്).