പുലാപ്പറ്റ: ജില്ല പഞ്ചായത്ത് മുൻ അംഗം കോണിക്കഴി പി.കെ. ഹൗസിൽ പി.എസ്. അബ്ദുൽഖാദർ (76) നിര്യാതനായി. പള്ളിക്കുണ്ട് വീട്ടിൽ പരേതനായ സൈനുദ്ദീൻ മാസ്റ്ററുടെ മകനാണ്. ശ്രീകൃഷ്ണപുരം ബ്ലോക്ക് രൂപവത്കരണ കാലത്ത് പുലാപ്പറ്റ ഡിവിഷനെ പ്രതിനിധീകരിച്ച പ്രഥമ അംഗമാണ്. ദീർഘകാലം ഡി.സി.സി സെക്രട്ടറി, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കടമ്പഴിപ്പുറം അഗ്രികൾച്ചർ ഇംപ്രൂവ്മെന്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റാണ്. പുലാപ്പറ്റ റിക്രിയേഷൻ ക്ലബ് ആദ്യകാല ഭാരവാഹിയും മികച്ച ഫുട്ബാളറുമായിരുന്നു. ഭാര്യ: നബീസ. മക്കൾ: ഹബീബ്, ബൾക്കീസ്, സുബൈദ, കമറുദ്ദീൻ, മുഹ്സീന. മരുമക്കൾ: ലൈല, സലീം, ഷംസീന, സക്കീർ ഹുസൈൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് നരിയംപാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.