വേങ്ങര: കരിങ്കൽ ക്വാറി നടത്തിപ്പുകാരുമായുള്ള പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. കണ്ണമംഗലം മേമ്മാട്ടുപാറ പരേതനായ കാമ്പ്രൻ മുഹമ്മദാജിയുടെ മകൻ ദിറാർ (41) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കണ്ണമംഗലം പെരണ്ടക്കൽ ക്ഷേത്രത്തിന് സമീപത്തെ റോഡിലാണ് അടിപിടി ഉണ്ടായത്. തുടർന്ന് നിലത്തുവീണ ഇയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദേഹത്ത് പരിക്കുള്ളതായി ദൃക്സാക്ഷികൾ പറയുന്നു. മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം എടക്കാപ്പറമ്പ് ജുമാ മസ്ജിദിൽ ഖബറടക്കും. മാതാവ്: ആയിഷ. ഭാര്യ: ഫൗസിയ. മക്കൾ: ആയിഷ നിലൂഫർ, ദൽഹ ഫാത്തിമ, മിൻഹ ഫാത്തിമ, ജന്ന മറിയം, ആദം ലുഐ.