മുട്ടിക്കുളങ്ങര: ലോറിയും ഒമ്നി വാനും കൂട്ടിയിടിച്ച് വാൻ യാത്രക്കാരനായ യുവാവ് മരിച്ചു. കാരാകുർശ്ശി വലിയട്ട കക്കറ വീട്ടിൽ ബഷീറിന്റെ മകൻ മുബാരിസാണ് (28) മരിച്ചത്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കഴിഞ്ഞദിവസം രാത്രി 11ഓടെയാണ് അപകടം. സാരമായി പരിക്കേറ്റയാളെ ഉടൻ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹേമാംബിക നഗർ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഖബറടക്കി. മുബാരിസ് കാരാകുർശ്ശിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്തുവരുകയായിരുന്നു. പാലക്കാട്ടുനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. മാതാവ്: ബുശ്റ. ഭാര്യയും രണ്ട് മക്കളുമുണ്ട്.