വെട്ടത്തൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ചേമ്പൻ മുഹമ്മദിന്റെ മകൻ മുഹമ്മദ് സൈഫുദ്ദീൻ (27) ജിദ്ദയിൽ നിര്യാതനായി. സ്ട്രോക്ക് വന്ന് കഴിഞ്ഞ 20ന് ജിദ്ദയിലെ അൽസഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഒക്ടോബർ 24ന് നാട്ടിൽ വരാനിരുന്നതാണ്. മാതാവ്: കുഞ്ഞീവി. സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, മൻസൂറലി, അബ്ദുൽ ഷുക്കൂർ, മുജീബ് റഹ്മാൻ, നുസ്റത്ത് അലി, റൈഹാനത്ത്, സലീന.