വളാഞ്ചേരി: കോട്ടപ്പുറം പരേതനായ ഇബ്രാഹിംകുട്ടി മാസ്റ്ററുടെ ഭാര്യ മുണ്ടശ്ശേരി ആമിനക്കുട്ടി ടീച്ചർ (85) നിര്യാതയായി. കോട്ടപ്പുറം എ.എൽ.പി സ്കൂൾ മുൻ പ്രധാനാധ്യാപികയാണ്. മക്കൾ: ബഷീർ (മുൻ പ്രധാനാധ്യാപകൻ, ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സാഹിറ (റിട്ട. അധ്യാപിക, എ.യു.പി.എസ് പുറമണ്ണൂർ), ഇക്ബാൽ (അധ്യാപകൻ, കല്ലിങ്ങൽപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: ഷരീഫ (റിട്ട. അധ്യാപിക, എ.എൽ.പി.എസ് കൊടുമുടി), മുഹിയുദ്ദീൻ (റിട്ട. പ്രധാനാധ്യാപകൻ, എ.എം.യു.പി.എസ് പുറമണ്ണൂർ), യാസ്മിൻ (പ്രധാനാധ്യാപിക, എ.എൽ.പി.എസ് കൊടുമുടി).