മഞ്ചേരി: കിഴക്കേതല എം.എൽ.എ റോഡിൽ പരേതനായ വിളക്കുമഠത്തിൽ മൊയ്തുവിന്റെ മകൻ വി.എം. സൈനുദ്ദീൻ ഹാജി (74) നിര്യാതനായി. മുസ്ലിം ലീഗ് പ്രാദേശിക നേതാവും മുനിസിപ്പൽ ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (എസ്.ടി.യു) പ്രസിഡന്റുമായിരുന്നു. മിസ്അബ് ബസ് ഉടമയാണ്. ഭാര്യ: കൈതക്കോടൻ ഫാത്തിമ (പുല്ലാര). മക്കൾ: സജറുദ്ദീൻ മൊയ്തു (മുസ്ലിം യൂത്ത് ലീഗ് മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി), നസ്റുദ്ദീൻ (അധ്യാപകൻ, എച്ച്.എം.എസ്.എ.യു.പി സ്കൂൾ, തുറക്കൽ), ഫാത്തിമ ഫൗസിയ, ഫാത്തിമ ഫാഇസ. മരുമക്കൾ: ഫൈസൽ അത്തിക്കാവിൽ ഒഴുകൂർ (അധ്യാപകൻ, കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജ്), പി.പി. സജീർ അരീക്കോട് (പൊലീസ്), കെ. ഷംന (കാവനൂർ), ഫാത്തിമ ഹിബ (കുറുവ). സഹോദരങ്ങൾ: അലവിമാൻ, പരേതരായ വി.എം. മജീദ്, നബീസ, മൈമൂന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാലക്കുളം ജുമാമസ്ജിദിൽ. ഖബറടക്കം 10ന് തുറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.