കിഴക്കഞ്ചേരി: ഛായാഗ്രഹകൻ എരിക്കുംച്ചിറ പുള്ളിക്കൽ വീട്ടിൽ രമേഷി(37)ന്റെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എരുക്കുംചിറ തട്ടാൻകുളമ്പ് ബ്രദറൻസഭാ സെമിത്തേരിയിൽ നടക്കും. മികച്ച ഛായാഗ്രഹനുള്ള ഇൻസൈറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്. ഡ്രോണുപയോഗിച്ച് ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുന്നതിൽ ശ്രദ്ധ നേടിയിരുന്ന കാമറാമാനാണ്. മലമ്പുഴ ചെറാട് കുമ്പാച്ചി മലയിടുക്കിൽ യുവാവ് കുടുങ്ങിയ സമയത്ത് ഡ്രോണിൽ കുപ്പിവെള്ളമെത്തിച്ച് നൽകാൻ നടത്തിയ ശ്രമങ്ങളാണ് രമേഷിനെ കൂടുതൽ ശ്രദ്ധേയനാക്കിയത്. ദൂരത്തിന്റെ പ്രശ്നം മൂലം ഡ്രോൺ ബാബുവിന്റെ അടുത്തെത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും ഒട്ടേറെ ചിത്രങ്ങളും വിഡിയോയും രമേഷ് ഡ്രോണിൽ പകർത്തി. മികച്ച ഛായാഗ്രഹണത്തിനുള്ള ഇൻസൈറ്റ് ഗാന-ദൃശ്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: കമലം. സഹോദരൻ: രതീഷ്.