മണ്ണാർക്കാട്: അജ്മാൻ റോയൽ പാക്കിന്റെ മാനേജിങ് പാർട്ണർ മണ്ണാർക്കാട് അരിയൂർ കളപ്പുരക്കൽ ജെയിംസ് എം. കുര്യൻ (55) നിര്യാതനായി. ചികിത്സയിലിരിക്കെ തിരുവനന്തപുരത്തുവെച്ചാണ് മരിച്ചത്. സെന്റ് മൈക്കിൾസ് കത്തോലിക്ക ഷാർജ ഇടവകയുടെ അംഗമാണ്. ഭാര്യ: മെറി (ബിനു പുലിയൻ തുരുത്തിൽ കുടുംബാംഗം). മക്കൾ: ജോയൽ, ജെലിൻ. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പുറ്റാനിക്കാട് ദേവമാതാ പള്ളി സെമിത്തേരിയിൽ.