തച്ചമ്പാറ: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വഴിയാത്രക്കാരൻ മരിച്ചു. തച്ചമ്പാറ മുതുകുർശ്ശി പാതാക്കര വീട്ടിൽ രാജനാണ് (63) മരിച്ചത്. ദേശീയപാതക്കരികിൽ ലോട്ടറി വിൽപനക്കിടെ ഇയാളെ കാറിടിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് വിയ്യക്കുർശ്ശിയിലാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റ് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം വീട്ടിലേക്ക് കൊണ്ടുവന്നു. വ്യാഴാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ടതോടെ മണ്ണാർക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു. ഭാര്യ: ചിന്നക്കുട്ടി. മക്കൾ: ഹരിദാസൻ, ഷീജ, വിജയലക്ഷ്മി. മരുമക്കൾ: ശങ്കരനാരായണൻ, ജയകൃഷ്ണൻ.