ഒറ്റപ്പാലം: വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മുള്ളൂർക്കര മണ്ഡപത്തിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കാർത്യായനിയാണ് (82) മരിച്ചത്. ഒറ്റപ്പാലം, ലക്കിടി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള പാളത്തിലാണ് വൈകുന്നേരം 4.15 ഓടെ മൃതദേഹം കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്ന് 300 മീറ്റർ അകലെയുള്ള മകൾ ബിന്ദുവിന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.