താനൂർ: താനൂർ സ്വദേശിയായ യുവാവ് ജോർദാനിൽ ഹൃദ്രോഗത്തെ തുടർന്ന് നിര്യാതനായി. താനൂർ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ഹബീബാണ് (അബി-39) മരിച്ചത്. സൗദിയിലെ തുറൈഫിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജോർദാനിലേക്ക് ചരക്കുമായി പോകുമ്പോൾ ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ചെങ്ങാട്ട് ബാപ്പു-പരേതയായ സക്കീന ദമ്പതികളുടെ മകനാണ്. ഭാര്യ: ഷംല. മക്കൾ: മെഹ്സിൻ, ഇസ്റ. ഖബറടക്കം നാട്ടിൽ പിന്നീട് നടക്കും.