തച്ചനാട്ടുകര: കാണാതായ വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. നാട്ടുകൽ പാലോട് പട്ടിശേരി മൊയ്തീന്റെ മകളും മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി ബഷീറിന്റെ ഭാര്യയുമായ അസ്മയെയാണ് (45) ബുധനാഴ്ച രാവിലെ പാലോട്ടിലെ സ്വന്തം വീടിന് സമീപമുള്ള റബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് ആസിഡ് അടങ്ങിയ ക്യാൻ കണ്ടെടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് ഭർതൃവീട്ടിൽനിന്ന് സ്വന്തം വസതിയിലേക്ക് അസ്മ വന്നത്. തുടർന്ന് വീടുവിട്ടിറങ്ങിയ ഇവർ ഭർതൃവീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുലർച്ച രണ്ടുവരെ നടത്തിയ തിരച്ചിൽ രാവിലെ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.