മാനന്തവാടി: ആദ്യകാല കുടിയേറ്റ കർഷകൻ ഒഴക്കോടി ചെറുപുഴ അറക്കൽ ഉലഹന്നാൻ (97) നിര്യാതനായി. പരേതനായ വ്യവസായി ജോയി അറക്കലിന്റെ പിതാവാണ്. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മറ്റു മക്കൾ: വർഗീസ്, അന്ന, ജോർജ്, മേരി, ജോണി. മരുമക്കൾ: ഫിലോമിന, മത്തച്ചൻ, ലീലാമ്മ, ബാബു, അനിമോള്‍, സെലിൻ ജോയി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് കണിയാരം കത്തീഡ്രൽ പള്ളിയിൽ.