എകരൂൽ: കരുമല ഓവുക്കൽ തിയ്യരുകൊയിലോത്ത് ഉണ്ണിമാധവൻ നായർ (81) നിര്യാതനായി. ആദ്യകാല വ്യാപാരിയും വോളിബാൾ കളിക്കാരനുമായിരുന്നു. പരേതരായ കുഞ്ഞിരാമൻ നായരുടെയും മാധവിയമ്മയുടെയും മകനാണ്. ഭാര്യ: സൗമിനി. മക്കൾ: സ്വപ്ന (കെ.എസ്.എഫ്.ഇ), സ്മിത. മരുമക്കൾ: രാജൻ (റിട്ട. എൻജിനീയറിങ് കോളജ് വെസ്റ്റ്ഹിൽ), ബാലൻ (അന്നശ്ശേരി). സഹോദരങ്ങൾ: കൃഷ്ണൻകുട്ടി നായർ (റിട്ട. കെ.എസ്.ഇ.ബി), സരോജിനി അമ്മ, പത്മാവതി അമ്മ, ചന്ദ്രമതി, പരേതരായ നാരായണി അമ്മ, മാളു അമ്മ, ദാമോദരൻ നായർ, കരുണാകരൻ നായർ, ബാലൻ നായർ. സഞ്ചയനം തിങ്കളാഴ്ച.