കോഴിക്കോട്: പരേതനായ അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരൻ സയ്യിദ് ഹാഷിം ബാഫഖിയുടെ മകളും പരേതനായ ഉമ്മർ ബാഫഖി തങ്ങളുടെ സഹോദരൻ പരേതനായ ഹാഫിള് എസ്.എം. അബൂബക്കർ ബാഫഖിയുടെ ഭാര്യയുമായ ശരീഫ ആമിന (90) നിര്യാതയായി. കണ്ടംകുളങ്ങര ഹോമിയോ ആശുപത്രിക്ക് സമീപത്തുള്ള വസതിയിലായിരുന്നു അന്ത്യം.
മക്കൾ: സയ്യിദ് സഹൽ ബാഫഖി (റിട്ട. ഡി.ഒ. കേരള വഖഫ് ബോർഡ്), സയ്യിദ് ആദിൽ ബാഫഖി (ആദീസ് സാൻഡ്വിച് കോഴിക്കോട്), ശരീഫ സുബൈദ, ശരീഫ മറിയം. മരുമക്കൾ: സയ്യിദ് ഹംസ ബാഫഖി, സാജിദ ബീവി, റഹിയാനത്ത് ബീവി, പരേതനായ മുല്ലക്കോയ തങ്ങൾ. മയ്യിത്ത് നമസ്കാരം ശനി രാവിലെ 9.15ന് കണ്ടംകുളങ്ങര ജുമാമസ്ജിദിലും 10ന് പുതിയങ്ങാടി തെരുവത്ത് ജുമാമസ്ജിദിലും.