മുക്കം: സ്പെഷൽ ബ്രാഞ്ച് റിട്ട. എ.എസ്.ഐ അഗസ്ത്യൻമൂഴി പെരുമ്പടപ്പിൽ തുമ്പോണ അരവിന്ദാക്ഷൻ (71) നിര്യാതനായി. ശാകല്യ ഫുഡ് പ്രൊസസിങ് കമ്പനി എം.ഡി, ക്ഷേത്രസംരക്ഷണ സമിതി മുക്കം താലൂക്ക് പ്രസിഡന്റ്, വിവേകാനന്ദ വിദ്യാനികേതൻ മുത്താലം സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചുവരുകയായിരുന്നു. ഭാര്യ: കുമാരി തങ്കം. മക്കൾ: മാനസി (ഫാർമസിസ്റ്റ്), പ്രിയങ്ക (മസ്കത്ത്), ശ്രേയസി. മരുമക്കൾ: വിജിത് (ബിസിനസ്), ഷിംജിത് (മസ്കത്ത്), ലിനേക്കർ (സിപ്ല ഏരിയ മാനേജർ). സഹോദരങ്ങൾ: വത്സൻ (റിട്ട. സി.ഡബ്ല്യൂ.ആർ.ഡി.എം), ജയലക്ഷ്മി, അജിതകുമാരി, പരേതരായ രാമചന്ദ്രൻ, ഭാസ്കരൻ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.