തിരുനാവായ: കുറ്റിപ്പുറം മഞ്ചാടി മൈദക്കമ്പനിക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ സാരമായ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിരുനാവായയിലെ പരേതരായ വടക്കേടത്ത് ബാലൻ-ഇന്ദിര ദമ്പതികളുടെ മകനും ബസ് ഡ്രൈവറുമായ ജോഷിയാണ് (41) മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 5.30 നാണ് അപകടം. തിരുനാവായയിൽനിന്ന് കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിൽ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ജോഷിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു മരണം. പോസ്റ്റ്മോർട്ടത്തിനുശേഷം തിരുനാവായ പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
ജോഷി തിരൂർ-കുറ്റിപ്പുറം റൂട്ടിലോടുന്ന റെയിൻബോ ബസിലെ ഡ്രൈവറാണ്. ഭാര്യ: രാധ. മക്കൾ: ജിത്തു, ജിത.