കട്ടില്‍മാടത്ത് വയോധിക
ആനക്കര: കട്ടില്‍മാടത്ത് വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൂറ്റനാട് കട്ടില്‍മാടം കുണ്ടുപറമ്പില്‍ ഫാത്തിമ (71) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് വീട്ടുകാര്‍ ഇവരെ സമീപത്തെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍ കാണുന്നത്. പട്ടാമ്പിയില്‍നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മകന് ബഷീറിനും ഭാര്യ സുല്ഫത്തിനുമൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. ഇവര്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.