തച്ചമ്പാറ: ദുബൈയിൽ യുവാവിനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. തച്ചമ്പാറ പാലക്കയം ആലംമൂട്ടിൽ പരേതനായ ബിജുവിന്റെ മകൻ അജാക്സാണ് (22) മരിച്ചത്.ബി.എസ് സി ഹോട്ടൽ മാനേജ്മെൻറ് കോഴ്സ് പഠിച്ച അജാക്സിന് പ്ലേസ്മെൻറ് മുഖേനയാണ് ദുബൈയിൽ ജോലി ലഭിച്ചത്. മൃതദേഹം ഞായറാഴ്ച രാവിലെ പൊതുദർശനത്തിനുശേഷം പാലക്കയം സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ സംസ്കരിച്ചു.