കല്ലടിക്കോട്: പെയിന്റ് അടിക്കുന്നതിനിടയിൽ വീടിന് മുകളിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പ ഇടക്കുർശ്ശി പുതുക്കാട് ചെന്നക്കാട്ടുകുന്നേൽ ജോസഫിന്റെ മകൻ ബിജു (40) ആണ് മരിച്ചത്. ഒരാഴ്ചയായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: പരേതയായ അച്ചാമ്മ. ഭാര്യ: അമൃത. മക്കൾ: ഏബൽ, എബർളി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പാലക്കയം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.