പത്തിരിപ്പാല: ലക്കിടി റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പരുത്തിപ്പുള്ളി കുളങ്ങര പറമ്പ് വീട്ടിൽ ബാലചന്ദ്രന്റെ മകൻ വിശാഖിനെയാണ് (28) മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം.