കൊടുവള്ളി: ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും പരപ്പൻ പൊയിൽ മസ്ജിദുൽ ഹുദാ മസ്ജിദ് കമ്മിറ്റി അംഗവുമായിരുന്ന പരപ്പൻ പൊയിൽ മർഹബ മൻസിലിൽ കെ.പി. മുഹമ്മദ് മാസ്റ്റർ (71) നിര്യാതനായി. കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകനായിരുന്നു. പിതാവ്: പരേതനായ കോളാട്ടപൊയിൽ ആലികുട്ടി ഹാജി. മാതാവ്: പരേതയായ ഉമ്മേത്തി. ഭാര്യ: സൈനബ (റിട്ട. അധ്യാപിക എളേറ്റിൽ ജി.എം.യു.പി.സ്കൂൾ). മക്കൾ: നജ്മൽ ഹഖ് (ജിക്ക മർഹബ ഇവന്റ്), ഫസ്ലു റഹ്മാൻ, ഫസീല. മരുമക്കൾ: അൻസാർ പിലാത്തോട്ടം, ജിഷാന കരുമല. സഹോദരങ്ങൾ: അബ്ദുസലീം, ഫാത്തിമ, സൈനബ, ആസിയ, സുലൈഖ, സഫിയ.