കോഴിക്കോട്: നടക്കാവ് അയ്യൻകോട് പറമ്പ് മരിയ സദൻ മുട്ടപ്പള്ളി മേരി പൗലോസ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ മുട്ടപ്പള്ളി പൗലോസ്. മക്കൾ: വർഗീസ് (ബോബൻ -സൗദി), ഫ്രാൻസിസ് (തമ്പി - ബിസിനസ്), എലിസബത്ത് (മോളി), സെലിൻ (മിനി). മരുമക്കൾ: സോഫി, റാണി റോസ് (പ്രധാനാധ്യാപിക, ജി.എൽ.പി.എസ്, കോട്ടുമ്മൽ, തിരുവണ്ണൂർ), ജോസ് മൈലോത്ത് (റിട്ട. എ.ഇ കെ.എസ്.ഇ.ബി), സ്റ്റാൻലി (ബിസിനസ്). സംസ്കാരച്ചടങ്ങുകൾ തിങ്കളാഴ്ച ഉച്ചക്ക് 11.30ന് അമലാപുരി സെന്റ് തോമസ് പള്ളിയിൽ ആരംഭിച്ച് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.