അത്തോളി: പരേതനായ എളമക്കണ്ടി വീട്ടിൽ ഗോപാലന്റെയും ദേവിയുടെയും മകൾ റോജ ഭായ് (60) നിര്യാതയായി. എരവട്ടൂർ ജ്ഞാനോദയം എൽ.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ്: പ്രദീപ് കുമാർ (ഷൈ ടെക്സ്, അത്തോളി). മകൻ: വിഷ്ണു ആർ. പ്രദീപ് (എൻജിനീയർ). മരുമകൾ: കൃഷ്ണപ്രിയ (ആർക്കിടെക്റ്റ്). സഹോദരങ്ങൾ: പുഷ്പ (റിട്ട. പ്രിൻസിപ്പൽ, നന്മണ്ട എച്ച്.എസ്.എസ്), റീന (റിട്ട. അധ്യാപിക ഇരിങ്ങത്ത് യു.പി. സ്കൂൾ), പരേതനായ രഞ്ജിത്. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.