തൃശൂർ: കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയറും മുതിർന്ന കോൺഗ്രസ് നേതാവുമായ പുലിക്കോട്ടിൽ പി.എസ്. ജോണി (75) നിര്യാതനായി. തൃശൂർ സെന്റ് തോമസ് കോളജ് യൂനിയൻ ചെയർമാൻ, കെ.എസ്.യു ജില്ല പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ഡോ. വിനു ജോണി, സവിത ജോണി പുലിക്കോട്ടിൽ. മരുമക്കൾ: ഗീത വിനു, ഷെറിൻ. പിതാവ്: സെൻസ്ലോവോസ്. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് തൃശൂർ ലൂർദ് കത്തീഡ്രലിൽ.