പറളി: ഇലക്ട്രിസിറ്റി ഓവർസിയർ ജോലിക്കിടെ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. പറളി സെക്ഷൻ ഓവർസിയർ തേനൂർ പുള്ളോട് കുണ്ടുമാരി ദേവദാസാണ് (54) മരിച്ചത്. പറളി പാലശ്ശേരി പ്രദേശത്ത് വൈദ്യുതി ലൈൻ അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരിക്കെ അസ്വസ്ഥത തോന്നിയ ദേവദാസ് വൈദ്യുതി വകുപ്പിന്റെ വാഹനത്തിൽ കയറിയിരുന്നതും കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആറുമാസം മുമ്പാണ് പറളിയിൽ ഓവർസിയറായി എത്തിയത്. ഭാര്യ: ലീല. മക്കൾ: വിശാഖ്, വിവേക്.