കുറ്റ്യാടി: ദേവർകോവിൽ പട്ട്യാടൻവീട്ടിൽ സി.കെ. കുഞ്ഞമ്മദ് (53) നിര്യാതനായി. പിതാവ്: മുസ്ലിം ലീഗ് നേതാവ് പരേതനായ സി.കെ. മൊയ്തു. കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലറും കെ.എം.സി.സി പ്രവർത്തകനുമായിരുന്നു. മാതാവ്: മറിയം. ഭാര്യ: സമീറ തൈക്കണ്ടി. മക്കൾ: ഫയ്യാസ് (ദുബൈ), ആയിഷ ഫൈഹ (വിദ്യാർഥിനി, നാഷനൽ എച്ച്.എസ്.എസ് വട്ടോളി). സഹോദരങ്ങൾ: ഇഖ്ബാൽ (ദുബൈ), ഫൈസൽ (ദുബൈ), റഷീദ് (കെ.വി.കെ.എം.എം.യു.പി സ്കൂൾ ദേവർകോവിൽ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ദേവർകോവിൽ ജുമാമസ്ജിദിൽ. ഖബറടക്കം കൊടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.