പയ്യോളി: കിഴൂർ കുറ്റീക്കണ്ടിയിൽ എൻ. മുഹമ്മദ് ഹാജി (87) നിര്യാതനായി. 50 വർഷം മലേഷ്യയിൽ പ്രവാസിയായിരുന്നു. ജോഹോർ ക്ലുവാങ്ങിലെ ഹാജി മുഹമ്മദ് അലി ബുക്ക് സ്റ്റോർ ഉടമയാണ്. ഭാര്യ: പരേതയായ മൂടാടി ഹിൽബസാർ എടോടി കുന്നത്ത് മറിയം. മക്കൾ: ജമീല രാഗം, എൻ. അബൂബക്കർ (എഡിറ്റർ- കേരള പോസ്റ്റ് ഡോട്ട് ഓൺലൈൻ), ഫാത്തിമ, ആയിഷ, ആമിന, സൈനബ, ഖദീജ. മരുമക്കൾ: എം.എ. ഖാദർ രാഗം (കെ.എസ് മ്യൂസിക്സ് ദോഹ), നംഷീറ (അധ്യാപിക- സ്മാർട്ട് റെമഡിയൽ എജു. സെന്റർ) ടി.കെ അബ്ദുൽ ഖാദർ (റിട്ട. എ.എക്സി അഗ്രി. യൂനിവേഴ്സിറ്റി), പി.എ. ഖാദർ (സുബ മെഡിക്കൽസ് വടകര), നജീബ് നടുവിലേരി (ഖത്തർ), നിസാർ ആലക്കാട്ട് റിലീഫ് (ഹോസ്പിറ്റൽ മേപ്പയ്യൂർ), നസീർ കുതിരോടി (ഖത്തർ സ്റ്റീൽസ്). സഹോദരൻ: നെല്ലോളി ആലി ഹാജി.