പാലക്കാട്: കൊപ്പം കൽവാക്കുളം പ്ലസന്റ് സ്ട്രീറ്റ് കൃഷ്ണകൃപയിൽ റിട്ട. ജോയന്റ് ബി.ഡി.ഒ കെ. രാജേന്ദ്രൻ (67) നിര്യാതനായി. മാതാവ്: പുലാപ്പറ്റ കോഴിക്കോട്ടെ വീട്ടിൽ പരേതയായ നാണിക്കുട്ടിയമ്മ. ഭാര്യ: എരിമയൂർ മണിയിൽ വീട്ടിൽ ജയന്തി. മക്കൾ: ദർശന (ചെന്നൈ), അർച്ചന (അമേരിക്ക). മരുമക്കൾ: വിനോദ് (ചെന്നൈ), അരുൺ (അമേരിക്ക). സഹോദരി: സത്യവതി.