വാണിമേൽ: കുയ്തേരി കുനിയിൽ പീടിക മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും പൗരപ്രമുഖനുമായ മാടോള്ളതിൽ അമ്മദ് ഹാജി (85) നിര്യാതനായി. ദീർഘകാലം കുയ്തേരി ബദ്റുൽ ഹുദാ മദ്റസ കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ മണ്ണംകണ്ടി നമ്പ്യത്താംകുണ്ട്. മക്കൾ: ഹമീദ്, അബ്ദുൽ അസീസ്, സലാം, ഇഖ്ബാൽ (ഇരുവരും ഖത്തർ), മുജീബ് (ദുബൈ), റഹീം (ഖത്തർ), ആസ്യ, പരേതനായ അശ്റഫ്. മരുമക്കൾ: പുത്തലത്ത് മൊയ്ദു തിനൂര്, സാറ കവൂര് വാണിമേൽ, റഹീന വയലുംകര വാണിമേൽ, സമീറ മാടംവെള്ളി കുയ്തേരി, മൈമൂനത്ത് മേപ്പാറ കോടിയൂറ, നസ്ന മാക്കൂട്ടത്തിൽ കടമേരി, റൈഹാനത്ത് പുത്തൻപുരയിൽ കുറുവന്തേരി , ഉമൈബ പുനത്തികണ്ടി ചാലപ്രം. സഹോദരൻ: കുഞ്ഞബ്ദുല്ല ഹാജി.