തച്ചനാട്ടുകര: ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുവീണ് കണ്ടക്ടർ മരിച്ചു. നാട്ടുകൽ 53ാം മൈൽ കാരയിൽ പുറത്തെ തലാപ്പടിയൻ അബൂബക്കർ ഹാജിയുടെ മകൻ ഫൈസൽ ബാബുവാണ് (38) മരിച്ചത്.
പെരിന്തൽമണ്ണ - മണ്ണാർക്കാട് റൂട്ടിലോടുന്ന പി.എം.എസ് ബസിലെ കണ്ടക്ടറാണ്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ പെരിന്തൽമണ്ണ മൂസക്കുട്ടി സ്റ്റാൻഡിലേക്കുള്ള യാത്രാമദ്ധ്യേയായിരുന്നു അപകടം.
പട്ടാമ്പി റോഡിൽ ബസിൽനിന്ന് പുറത്തേക്ക് വീണ് ഗുരുതര പരിക്കേറ്റ ബാബു പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചയാണ് മരിച്ചത്.
മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 53ാം മൈൽ പാറപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഖദീജ. ഭാര്യ: തസ്നി. മക്കൾ: ദിൽഷ ഫാത്തിമ, മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷാദിൽ.