കാഞ്ഞാണി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു. കാരമുക്ക് പനോക്കിൽ ശങ്കരൻകുട്ടിയുടെ മകൻ ഉണ്ണികൃഷ്ണനാണ് (53) മരിച്ചത്. കാരമുക്ക് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം സ്വാഗത് സലൂൺ കട നടത്തിവരുകയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നിർമല. മക്കൾ: വിഷ്ണു, കൃഷ്ണ. മരുമകൻ: വിഘ്നേഷ്. സംസ്കാരം വ്യാഴാഴ്ച.