ബാലുശ്ശേരി: നടുവല്ലൂർ എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനും അഖില കേരള ബാലജനസഖ്യം കൊയിലാണ്ടി യൂനിയൻ മുൻ രക്ഷാധികാരിയുമായ പുത്തൂർ ബാലാനന്ദൻ (80) നിര്യാതനായി. ബാലജനസഖ്യം സംസ്ഥാന ഉപദേശക സമിതി അംഗം, പുത്തൂർ വട്ടം സുഹൃദം റസിഡൻസ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ്, പുത്തൂർ വട്ടം ഗ്രാമീണം സ്വയം സഹായ സംഘം സ്ഥാപക പ്രസിഡന്റ്, എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയംഗം, പുത്തൂർ വട്ടം ബ്രദേഴ്സ് അമ്പെയ്ത്ത് ക്ലബ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശശികല. മകൾ: ജിത. മരുമകൻ: വിജയകുമാർ (ഡൽഹി). സഹോദരങ്ങൾ: പരേതനായ പുത്തൂർ രാമകൃഷ്ണൻ നായർ (എൻ.സി.പി ജില്ലാ പ്രസിഡന്റ്), പരേതയായ ചന്ദ്രമതിയമ്മ.