ചാലക്കുടി: ജോലി ചെയ്യുന്നതിനിടയില്‍ കെട്ടിടത്തില്‍നിന്നും വീണ പെയിന്റിങ് തൊഴിലാളി മരിച്ചു. എറണാകുളം എളമക്കര ദേവര്ഷാ മാപറമ്പ് സുരേഷ് കുമാറാണ് (61) മരിച്ചത്. കാലടി കാഞ്ഞൂരാണ് താമസം. മേലൂര്‍ കരുവാപടിയില്‍ ബുധനാഴ്ച ഉച്ചക്ക് 12നായിരുന്നു അപകടം. ഗുരുതര പരിക്കോടെ ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ മരിച്ചു. ഭാര്യ: പരേതയായ രമാദേവി. മക്കള്‍: ഉണ്ണിമായ, വിഷ്ണു.