കക്കയം: കുടിയേറ്റ കർഷകനായ മരുതോലിയിൽ ജോസഫ് (കൊച്ചേട്ടൻ -96) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ (ഇരിട്ടി). മക്കൾ: സാലി (ചെന്നലോട്), ബാബു (റിട്ട. എസ്.ഐ), ജോണി (കക്കയം), ബേബി (കക്കയം), പരേതയായ ജാൻസി (നറക്കിലക്കാട്). മരുമക്കൾ: ജോസ് തലച്ചിറയിൽ (ചെന്നലോട്), ജാൻസി അനന്തക്കാട്ട് (കൂരാച്ചുണ്ട്), ട്രീസ പതിക്കൽ കിളിയന്തറ (ഇരിട്ടി), ലൈല ആഞ്ഞിലിക്കാട്ട് (റിട്ട. ഹെഡ് നഴ്സ്, താമരശേരി ഗവ. താലൂക്ക് ആശുപത്രി), സണ്ണി നെടുത്തകിടിയേൽ (നറുക്കിലക്കാട്). സഹോദരങ്ങൾ: പരേതരായ ജോർജ്, ഏലിയാമ്മ, കട്ടിക്കാനമറ്റം തോമസ്. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കക്കയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ കുടുംബ കല്ലറയിൽ.