തിരൂർ: ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ തീർഥാടക ജിദ്ദ എയർപോർട്ടിൽ മരണപ്പെട്ടു. പൂക്കയിൽ സ്വദേശിനി മൈമൂനയാണ് (61) മരണപ്പെട്ടത്. ഭർത്താവ്: മുഹമ്മദ് പന്നിക്കണ്ടത്തിൽ.
മകനോടൊപ്പം ഉംറ കഴിഞ്ഞ് മടങ്ങുന്ന വഴി ജിദ്ദ എയർപോർട്ടില്‍ വെച്ചാണ് മരണം. മക്കൾ: കമറുന്നിസ, റാഫി, സെമീർ, നിസാർ. മരുമക്കൾ: ബഷീർ, സഫ്ന, നസീബ, മുഫീദ. ഖബറടക്കം ജിദ്ദയിൽ നടന്നു.