ചേർപ്പ്: പൂച്ചിന്നിപ്പാടം നറുക്കുളങ്ങര അമ്പലത്തിന് സമീപം തെങ്ങിൽനിന്ന് വീണ് മരംവെട്ട് തൊഴിലാളി മരിച്ചു. ചേർപ്പ് കോനിക്കര ഇറക്കത്തിന് സമീപം കുണ്ടൂർ വീട്ടിൽ മുരളി (66) ആണ് മരിച്ചത്. തെങ്ങു മുറിക്കാനായി മുകളിൽ കയറുന്നതിനിടെ കൈ തെറ്റി താഴേക്ക് വിഴുകയായിരുന്നു. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ചേർപ്പ് ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.