തിരുവനന്തപുരം: കോളജ് ഓഫ് എൻജിനീയറിങ് (സി.ഇ.ടി) ആർക്കിടെക്ചർ വിഭാഗം മുൻ മേധാവി പോങ്ങുംമൂട് ശ്രീകൃഷ്ണ നഗർ ബി.എൻ -15ൽ പ്രഫ. ടി. ഉമ്മൻ (81) നിര്യാതനായി. കോട്ടയം-അരീപ്പറമ്പ് മരോട്ടിപ്പുഴ കുടുംബാംഗമാണ്. ഭാര്യ: ശോശാമ്മ ഉമ്മൻ. മക്കൾ: ലയ ഉമ്മ ൻ (യു.എസ്), കുനു സാറാ ഉമ്മൻ (ആസ്ട്രേലിയ), തോമസ് ഉമ്മൻ (യു.എസ്). മരുമക്കൾ: റോയ് ജോസഫ് വർഗീസ് (യു.എസ്), ജോബി മാത്യു (ആസ്ട്രേലിയ). 1963ൽ കേരള യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള യൂനിയൻ ക്രിസ്ത്യൻ കോളജിൽനിന്ന് ബി.എസ്സി ബിരുദവും 1968ൽ സി.ഇ.ടിയിൽനിന്ന് ആർക്കിടെക്ചറൽ ബിരുദവും നേടി. 1971ൽ സി.ഇ.ടിയിൽ ലെക്ചററും തുടർന്ന് അസിസ്റ്റന്റ് പ്രഫസറുമായി. 1974ൽ റൂർക്കി ഐ.ഐ.ടിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1980 മുതൽ 1990 വരെ സി.ഇ.ടിയിൽ ആർക്കിടെക്ചർ-വിഭാഗം മേധാവിയായിരുന്നു. കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ആദ്യ പ്രിൻസിപ്പൽ, ടെക്നിക്കൽ എജുക്കേഷൻ സീനിയർ ജോയന്റ് ഡയറക്ടർ തുടങ്ങി പദവികൾ വഹിച്ചു. തെക്കേ ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ആർക്കിടെക്ചർ ആൻഡ് ബിൽഡിങ് സർവിസസ് പ്രിൻസിപ്പൽ ആർക്കിടെക്ടായും ജോലി നോക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്സിന്റെ അധ്യാപർക്ക് നൽകുന്ന അച്ചാൾ സ്വർണ മെഡൽ ലഭിച്ചു. ശ്രീചിത്ര മെഡിക്കൽ സെന്റർ, എൽ.എൻ.സി.പി.ഇ മുതലായ നിരവധി കെട്ടിടങ്ങൾ രൂപകൽപന ചെയ്തിട്ടുണ്ട്.