പേരാമ്പ്ര: ചെറുവണ്ണൂർ കുടകുത്തിച്ചാലിൽ കെ.സി. ഇബ്രായി ഹാജി (76) നിര്യാതനായി. ക്ഷീരവികസന വകുപ്പിൽനിന്ന് ഡെയറി ഫാം ഇൻസ്ട്രക്ടറായി റിട്ടയർചെയ്ത ഇബ്രായി ഹാജി ചെറുവണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കെ.എസ്.എസ്.പി.എ ചെറുവണ്ണൂർ യൂനിറ്റ് രക്ഷാധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി പുത്തലത്തുകണ്ടി. മക്കൾ: മുഹമ്മദ് ഹിറാഷ് ഫാസ്ലി, ഹന്നത്ത്, മുഹമ്മദ് ഹിഷാം (ഖത്തർ), പരേതനായ മുഹമ്മദ് ഹാഷിർ. മരുമക്കൾ: അബ്ദുൽ അസീസ് പാലേരി (ദുബൈ), സുഹറ (ചെറുവണ്ണൂർ എൽ.പി സ്കൂൾ അധ്യാപിക), സുമയ്യ കോട്ടൂർ.