ചെറുകുളം: പാറക്കൽ അപ്പുണ്ണിക്കുറുപ്പിന്റെ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, സി.ബി.ഐ) ഭാര്യ അടിക്കൂറ്റിൽ സരോജിനി അമ്മ (84) രാമപുരം വസതിയിൽ നിര്യാതയായി. മക്കൾ: പരേതയായ പ്രേമലത, മുരളീധരൻ (ടൊറന്റോ, കാനഡ), രാജേന്ദ്രൻ (ബിസിനസ്, ദുബൈ). മരുമക്കൾ: ഹരിദാസൻ നായർ (കുരിക്കത്തൂർ), മിനി (നല്ലളം), സിന്ധു (മണത്തന). സഹോദരങ്ങൾ: ദാമോദരൻ നായർ, പത്മിനിയമ്മ, ശാന്തകുമാരി, പുഷ്പവല്ലി, മോഹനൻ, ചന്ദ്രശേഖരൻ (സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി കാരപ്പറമ്പ് യൂനിറ്റ്), പരേതരായ ഉണ്ണിരാമൻ നായർ, മധുസൂദനൻ നായർ (റിട്ട. കനറാ ബാങ്ക്). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.