കാട്ടാക്കട: പി.എന്‍.എം ആശുപത്രി ഉടമ ബാലരാമപുരം കൊടിനട അഭിരാമത്തില്‍ ഗോപിനാഥപണിക്കര്‍ (74) നിര്യാതനായി. ഭാര്യ: ഡോ. സുമം ഗോപിനാഥ്. മക്കള്‍: ഡോ. കിരണ്ഗോപിനാഥ്, ഡോ. ദിവ്യ, ധന്യ. മരുമക്കള്‍: ഡോ. ഗീതാഞ്ജലി, ഹരി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തിരുവനന്തപുരം ശാന്തികവാടത്തില്‍. തെക്കന്‍ മലയോരമേഖലയുടെ ആസ്ഥാനമായ കാട്ടാക്കടയില്‍ 1984ല്‍ 300 കിടക്കകളോടുകൂടിയ സ്വകാര്യ ആശുപത്രി സ്ഥാപിച്ചാണ് ഗോപിനാഥപണിക്കര്‍ കാട്ടാക്കടയിലെത്തിയത്. കാല് നൂറ്റാണ്ടോളം മികച്ച നിലയില്‍ പ്രവര്‍ത്തിച്ച ആശുപത്രി ബാങ്ക് നടപടികളെ തുടർന്ന് ഏറെക്കാലമായി അടച്ചിട്ടിരിക്കുകയാണ്.