എറിയാട്: മുതിർന്ന സി.പി.എം നേതാവ് എറിയാട് ഗവ. കേരള വർമ സ്കൂളിന് സമീപം കോരുകുളത്ത് കെ.എ. മുഹമ്മദ് (നമ്പൂരി മുഹമ്മദ് -94) നിര്യാതനായി. പരേതരായ കോരുകുളത്ത് അടിമക്കുഞ്ഞി- ഹലീമ ദമ്പതികളുടെ മകനാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചു. കുടികിടപ്പ് മിച്ചഭൂമി സമരങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ദീർഘകാലം സി.പി.എം കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. കൊടുങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും എറിയാട് പഞ്ചായത്ത് മുൻ അംഗവുമാണ്. കയർ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി, സംസ്ഥാന കയർ ബോർഡ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കൊച്ചലീമ. മക്കൾ: സക്കീന, ഷാജി, ഷെൽബത്ത്, ഷുക്കൂർ (സൗദി). മരുമക്കൾ: സുനിൽ, കരീം, ഷഹന, പരേതനായ ഷംസുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാടവന പടിഞ്ഞാറെ മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.