പഴയന്നൂർ: വയോധികനെ കനാലിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെറുകര നമ്പ്യാത്ത് ഉണ്ണികൃഷ്ണൻ നായർ (72) ആണ് മരിച്ചത്. കോടത്തൂർ ഇറിഗേഷൻ കനാലിന്റെ കല്ലംപറമ്പ് ഭാഗത്ത് ഞായറാഴ്ച രാവിലെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. സ്വകാര്യ ഇൻസ്റ്റാൾമെന്റ് സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുംവഴി കാൽ വഴുതി കനാലിൽ വീണതാണെന്നാണ് നിഗമനം. പഴയന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച രാവിലെ പാമ്പാടി പൊതുശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: സുശീല. മക്കൾ: നിഷ, ജിഷ. മരുമകൻ: ഷിനു.