ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം ചെമാർകുഴി വീട്ടിൽ സി.പി. മോനിഷിനെ (32) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പൂക്കോട്ടുകാവ് നോർത്ത് എട്ടാം വാർഡ് സി.പി.എം പഞ്ചായത്ത് അംഗമാണ്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം. സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്ന് മോനീഷ് എഴുതിവെച്ച കത്ത് പൊലീസിന് ലഭിച്ചു. മോനിഷ് പൂക്കോട്ടുകാവിൽ ഇലക്ട്രിക് കട നടത്തി വരികയാണ്. പിതാവ്: രവീന്ദ്രൻ. മാതാവ്: പദ്മിനി. ഭാര്യ: ദീപ്തി (ബി.എഡ് വിദ്യാർഥിനി).