ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേമുറി കോട്ടപ്പുറത്ത് കിഴക്കതിൽ പരേതനായ നാഗൂർകണ്ണ് റാവുത്തറുടെ ഭാര്യ കാസിം ബീവി (85) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ റാവുത്തർ (മുസ്ലിംലീഗ് ജില്ല കമ്മിറ്റി അംഗം), പരേതനായ സലിം, റാഫിയത്ത്, റുബീന, ബദറുദ്ദീൻ, ഫസലുദ്ദീൻ, നസീറ. മരുമക്കൾ: നസീമ (റിട്ട. സാമൂഹികനീതിവകുപ്പ്), ലൈലാബീവി, ബീന, സലീന, ജമാലുദ്ദീൻ (റിട്ട. മിലിറ്ററി), ബദറുദ്ദീൻ, ബദർ കാവുള്ളതിൽ.