അടിവാരം: കുടിയേറ്റ കർഷകൻ മൈക്കിൾ മറ്റം (80) നിര്യാതനായി. ഭാര്യ: മേരി ഇളമ്പാശ്ശേരി (കൂടരഞ്ഞി). മക്കൾ: ജിമ്മി (അടിവാരം), ബെന്നി (തോട്ടുമുക്കം). മരുമക്കൾ: മിനി കരുപ്പുകാട്ടിൽ (വള്ളിയാട്), ഷൈനി കിഴക്കുമ്പറം (കൂരാച്ചുണ്ട്). സഹോദരങ്ങൾ: പരേതനായ ചെറിയാൻ (കൂടരഞ്ഞി), ജോസഫ് (കോഴിക്കോട്), അന്നമ്മ വടക്കേൽ (കോടഞ്ചേരി), മറിയാമ്മ മഠത്തിക്കുന്നേൽ (തോട്ടുമുക്കം), ഏലിക്കുട്ടി കുരുവൻപ്ലാക്കൽ (കോടഞ്ചേരി). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വള്ളിയാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.